ഇന്നത്തെ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെ എസ് യു. ഇന്ന് നടന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എം എസ് സൊല്യൂഷൻസ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. 32 ചോദ്യങ്ങൾ വന്നത് ഇന്നലെ യൂട്യൂബ് ചാനലിൽ പരാമർശിച്ച മേഖലയിൽ നിന്നാണെന്ന് കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി സൂരജ് ആരോപിച്ചു. ഇന്നലെ രാത്രി എംഎസ് സൊലൂഷ്യന്‍സ് നടത്തിയ ലൈവിൽ പരാമര്‍ശിച്ച മേഖലയിൽ നിന്നുള്ള ചോദ്യങ്ങള്‍ ഇന്ന് നടന്ന പരീക്ഷയിൽ വന്നിട്ടുണ്ട്. ചോദ്യങ്ങള്‍ പറയുന്നതിന് പകരം ചോദ്യം വരാൻ സാധ്യതയുള്ള ഓരോ പാഠഭാഗങ്ങളെക്കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇത് പുതിയ തന്ത്രത്തിന്‍റെ ഭാഗമാണെന്നും ഭരണകൂടത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട റാക്കറ്റ് ആണ് ഇതിന് പിന്നിൽ എന്നും കെഎസ്‍യു ആരോപിച്ചു.
ഇന്നത്തെ പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെ എസ് യു
