തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവര്‍ യദു നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണം മുരടിച്ച പോലാണെന്ന് യദു വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് ഏപ്രില്‍ 27 നാണ് കെഎസ്ആർടിസി ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയിൽ കേസെടുത്തില്ല. തുടർന്ന് കോടതിയിൽ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്കിയ കേസില്‍ മെല്ലപ്പോക്കാണെന്ന് യദു പരാതിപ്പെടുന്നു. അന്വേഷണം എന്തായെന്നറിയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
മേയർക്കെതിരെ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവര്‍
