ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണെന്നും ഇതിനിടയിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യുമെന്നും പാര്‍ട്ടിക്കെതിരെ പറഞ്ഞാൽ അണികള്‍ ഉള്‍ക്കൊള്ളില്ലെന്നും തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികള്‍ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നുമാണ് വിവരം. അതോടൊപ്പം നോ കമന്റസ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഐക്യാഹ്വാനവുമായി രമേശ് ചെന്നിത്തലയും ഗൗരവമുള്ള വിഷയമല്ലെന്ന് പറഞ്ഞ് കെ മുരളീധരനും വിവാദത്തെ അവഗണിച്ചു.
ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
