സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോഴിക്കോട് ലത്തീൻ രൂപത പങ്കെടുക്കില്ല ,രൂപത പങ്കെടുക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൃശ്ശൂരിൽ മുൻപ് നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനാലാണ് സെമിനാർ ഒഴിവാക്കിയതെന്നും മറ്റ് കാരണങ്ങളില്ലെന്നും ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. പകരം പ്രതിനിധികളെ അയക്കുന്നതിനെ കുറിച്ചും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെമിനാറിൽ കോഴിക്കോട് ലത്തീൻ രൂപത പങ്കെടുക്കില്ല
