മെയ്ത്തെയ് വിഭാഗക്കാരന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ സംഘർഷ സാഹചര്യം വർധിച്ചു. കൊല്ലപ്പെട്ട സായ്കോം ഷുബോലിന്റെ മൃതദേഹവുമേന്തി മെയ്ത്തേയ് വിഭാഗക്കാർ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. നഗര മേഖലയിലടക്കം മുളകമ്പുകള്‍ ഉപയോഗിച്ച് മെയ്ത്തെയ് വിഭാഗക്കാർ വാഹനങ്ങള്‍ തടഞ്ഞു. ഈ സാഹചര്യത്തിൽ മേഖലയില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
തെരുവിൽ പ്രതിഷേധിച്ച് ജനക്കൂട്ടം
