ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. കഴിഞ്ഞ ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിക്കാനാണ് നോട്ടീസ് നൽകിയത്. അതോടൊപ്പം വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇരുപത്തി എട്ടാം ദിവസത്തിലേക്ക് കടന്നു. വനിതാദിനത്തിലും വലിയ പിന്തുണയാണ് സമരത്തിന് ലഭിച്ചത്. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം തുടരുകയാണ്.
ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി
