കേരളീയം പരിപാടി ധൂർത്തല്ലെന്നും,ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ വളർച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നിൽ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നിൽ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും,കേരളത്തിന് തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരെന്ന് കെ എൻ ബാലഗോപാൽ
