തലശ്ശേരി കലാപകാലത്ത് പിണറായി പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പരാമർശങ്ങൾ. കഴിഞ്ഞ ദിവസം താനിത് പറഞ്ഞിരുന്നുവെന്നും താനെന്തെങ്കിലും പറയുമ്പോൾ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ എന്താണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു. തലശ്ശേരി കലാപത്തിൽ പാറപ്പുറത്തെ പള്ളി പൊളിച്ചതിൽ പിണറായി വിജയൻ്റെ സഹോദരൻ പ്രതിയാണെന്നും എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകൾ മെനയുന്നതെന്നും എന്നിട്ട് പറയുന്നത് യുകെ കുമാരൻ ശഹീദായെന്നാണ്, കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്ഐആറിൽ എവിടെയെങ്കിലും കുമാരൻ്റെ പേര് കാണിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ എന്നും ഷാജി ചോദിച്ചു.
തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സഹോദരനെതിരെ ആരോപണവുമായി കെഎം ഷാജി
