ഹൈക്കോടതി വിധിയെ മറി കടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും എം എൽ എയുമായ കെകെ രമ പറഞ്ഞു. പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ കെ രമ വ്യക്തമാക്കി. അതോടൊപ്പം ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു.
ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി കെകെ രമ
