സിഎസ്ഐആര്‍ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി വിവരം. ഈ മാസം 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ മാറ്റിവച്ചതായി അറിയിച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്സ് പ്രശ്നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍ ടി എയുടെ ഔദ്യോഗിക വിശദീകരണം. പരീക്ഷയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത.
സിഎസ്ഐആര്‍ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി വിവരം
