പശ്ചിമ ബംഗാൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ അധീർ രഞ്ജൻ ചൗധരി കോൺഗ്രസിന്റെ യുദ്ധ സൈനികനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണി നേതാവുമായ മമതാ ബാനർജിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും നാളെ ബിജെപിക്ക് മമത പിന്തുണ കൊടുത്തേക്കാം എന്നും അധീർ രഞ്ജൻ ചൗധരി വിമർശിച്ചിരുന്നു. ഈ പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് ചൗധരിയെ വിലക്കിയിരുന്നു.
കോൺഗ്രസിന്റെ യുദ്ധ സൈനികനാണ് അധീർ രഞ്ജൻ ചൗധരിയെന്ന് ഖർഗെ
