കേരള വാട്ടര്‍ അതോറിറ്റി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോര്‍ച്ചകള്‍ക്ക് ചോർച്ചാ ആനുകൂല്യം പുതുക്കി നിശ്ചയിച്ചു. 50 കിലോലിറ്ററിനു മുകളില്‍ ചോര്‍ച്ച മൂലം ഉണ്ടാകുന്ന, ഓരോ കിലോലിറ്റർ ഉപഭോഗത്തിനും വാട്ടർ ചാർജ് നിരക്കിന്റെ 50 ശതമാനം ഇളവുനൽകും. ചോര്‍ച്ച മൂലം വാട്ടര്‍ ചാര്‍ജിന് അനുസൃതമായി സീവറേജ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകുന്ന ഉപഭോക്താക്കള്‍ക്ക് ചോർച്ച കാലയളവിന് മുമ്പുള്ള മാസത്തെ സീവറേജ് ചാര്‍ജോ അല്ലെങ്കില്‍ ചോർച്ച കാലയളവിന് മുന്‍പുള്ള ആറു മാസത്തെ ജല ഉപഭോഗത്തിന്‍റെ ശരാശരി പ്രകാരമുള്ള സീവറേജ് ചാര്‍ജോ ഏതാണോ കൂടുതല്‍ അത് ഈടാക്കും.
കേരള വാട്ടര്‍ അതോറിറ്റി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോര്‍ച്ചകള്‍ക്ക് ചോർച്ചാ ആനുകൂല്യം പുതുക്കി നിശ്ചയിച്ചു
