കേരള സർവ്വകലാശാല യുവജനോത്സവത്തിനിടയിലെ സംഘർഷവും വിധികർത്താവ് ഷാജിയുടെ മരണമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ നിലവിലെ യൂണിയൻ അസാധുവാക്കുമെന്ന് വി സി വ്യക്തമാക്കി. കാലാവധി പുതുക്കണം എന്ന യൂണിയന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് വി സി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർക്ക് സർവകലാശാല യൂണിയന്റെ ചുമതല കൈമാറുമെന്നും വി സി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സർവകലാശാല യൂണിയൻ അസാധുവാക്കുമെന്ന് കേരള സർവ്വകലാശാല വി സി
