കാവാസാക്കിയുടെ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലുകൂടി-കെഎല്‍എക്‌സ് 230 എസ്. നിലവിലുണ്ടായിരുന്ന കെഎല്‍എക്‌സ് 230 മോഡല്‍ നിരയിലേക്കാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്. ഈ നിരയിലേക്ക് പുതിയ കെഎല്‍എക്‌സ് 230 എസ് കൂടി ഉള്‍പ്പെടുത്തിയതോടെ മൊത്തം മോഡലുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. 2027 മോഡലുകളാണ് കാവാസാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളിലും 233സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. കൂടിയ കരുത്ത് 7,800 ആര്‍പിഎമ്മില്‍ 19 ബിഎച്ചിപി. ടോര്‍ക്ക് 6,200 ആര്‍പിഎമ്മില്‍ 19എന്‍എം. 6സ്പീഡ് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. പുതിയ മോഡലിന്റെ പ്രധാന മാറ്റം സീറ്റിന്റെ ഉയരത്തിലാണ്. സീറ്റിന്റെ ഉയരം കുറച്ചതിനൊപ്പം സസ്‌പെന്‍ഷന്‍ ട്രാവലിലും കുറവ് വരുത്തിയിട്ടുണ്ട്. കെഎല്‍എക്‌സ് 230 യുടെ വില 1.84 ലക്ഷം രൂപയില്‍ നിന്ന് 2.19 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെഎല്‍എക്‌സ് 230ആര്‍ എസ് വില 1.89 ലക്ഷം. ഡെലിവറി 2026 ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും.
കാവാസാക്കിയുടെ പുതിയ അഡ്വഞ്ചര്‍ ബൈക്ക്
