അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫ്രണ്ട്‌ലി ആയ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശദീകരിക്കുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നത്. ഇത് പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് പഠനം പറയുന്നു. ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്‌ലമേറ്റിറി ഗുണങ്ങളുമടങ്ങിയ ഭക്ഷണങ്ങളാണ് മൈന്‍ഡ് ഡയറ്റിലുള്ളത്. ഇത് തലച്ചോറിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ഓര്‍മക്കുറവ് തടയുകയും ചെയ്യുന്നു. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ ഡയറ്റ് ശരീരത്തിലെ രക്തസമ്മര്‍ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകള്‍, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ബ്രെയിന്‍ ഫ്രണ്ട്‌ലി ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തും
