സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും പാണക്കാട് തങ്ങളും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ല സെക്കുലർ ഭരണകൂടം എന്നു പറഞ്ഞാൽ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട് എന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പേരിൽ വളരെ ടിപ്പിക്കലും സെൻസിറ്റീവുമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമാണ് ശബരിമല ക്ഷേത്രം. ഒരവസരം ഒത്തുവന്നപ്പോൾ അതിനെ തകർക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരന് എങ്ങനെയാണ് അയ്യപ്പസംഗമം നടത്താൻ കഴിയുന്നതെന്ന് ഉളുപ്പും ചളിപ്പുമില്ലാത്ത ബിനോയ് വിശ്വത്തിനുപോലും മനസിലാവുന്നില്ലെങ്കിൽ എന്തു പറയാനെന്നും അദ്ദേഹം പരിഹസിച്ചു.
ആഗോള അയ്യപ്പസംഗമമല്ല ഭൂലോക ആശയ പാപ്പരത്തമാണ് സർക്കാർ നടത്താൻ പോകുന്നതെന്ന് കെ സുരേന്ദ്രന്
