കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്നും എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ കാണുന്നില്ലെന്നും വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ കോൺഗ്രസ് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടിയെന്നും സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങി വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
എന്ത് കൊണ്ടാണ് മറ്റ് സമുദായ നേതാക്കളെ കാണാൻ പോകത്താതെന്ന് കെ സുരേന്ദ്രൻ
