സി പി എം നേതാക്കൻമാരുടെ കള്ളപ്പണം വെളളപ്പണമാക്കാൻ സഹകരണ മേഖലയെ ഉപയോഗിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്. കേരളത്തിലെ സി പി എം അദാനിയെക്കാളും അംബാനിയെക്കാളും സമ്പന്നമായ സ്ഥാപനമാണ്. ചെത്തു തൊഴിലാളി യൂണിയനു പോലും 800 കോടിയുടെ ആസ്തിയുണ്ട്.ഒരു ബാങ്ക് എങ്കിലും കൊള്ളയടിച്ചവരെയാണ് സി പി എം സഹകരണ മന്ത്രിയാക്കുന്നത്. അതാണ് മിനിമം യോഗ്യതയെന്നും അദ്ദേഹം കുററപ്പെടുത്തി.
സഹകരണ ബാങ്ക് തട്ടിപ്പില് സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്
