വിഴിഞ്ഞം തുറമുഖട്രയൽ റണ്ണിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നുവെന്ന് കെ സുധാകരൻ. പ്രതിപക്ഷത്തെ ബഹുമാനിക്കേണ്ടേ. ഉമ്മൻചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്. പിണറായി വിജയൻ കാലഹരണപ്പെട്ട നേതാവാണെന്നും കെ സുധാകരൻ പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്ത്തീകരിക്കാന് സഹകരിച്ച കരണ് അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖട്രയൽ റണ്ണിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നുവെന്ന് കെ സുധാകരൻ
