രണ്ടുപദവിയും ഒന്നിച്ച് കൊണ്ടു പോകാൻ ബുദ്ധി മുട്ടുള്ളതുകൊണ്ടാണ് മൽസരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതെന്നും, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മൽസരിക്കുമെന്നും കെപിസിസി അധ്യക്ഷന് കെ.സുധാകരൻ. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചതെന്നും, എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മൽസരിക്കുമെന്ന് കെ.സുധാകരൻ
