പൂനെയിൽ പൊതുപരിപാടിക്കായി എത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പരിപാടിയിൽ നിഖിൽ വാഗ്ലെയെ പങ്കെടുപ്പിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകൾ അടിച്ച് തകർത്ത ബിജെപി അനുകൂലികൾ, കാറിന് നേരെ മുട്ട എറിയുകയും കരിഓയില്‍ ഒഴിക്കുകയും ചെയ്തു. ഭാരത് രത്ന പ്രഖ്യാപനത്തിന് പിന്നാലെ അദ്വാനിയെയും മോദിയെയും നിഖിൽ വാഗ്ലെ വിമർശിച്ചിരുന്നു.
മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം
