പത്മജയെ ബിജെപിയിൽ എത്തിച്ചത് മോദി-പിണറായി ബന്ധത്തിലെ ഇടനിലക്കാരനെന്ന് കെ. മുരളീധരൻ. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്നത് ലോക്നാഥ് ബെഹ്റയാണ് എന്ന് കെ മുരളീധരൻ ആരോപിച്ചു. ബെഹ്റയുടെ മെട്രോ എംഡിയെന്ന സ്ഥാനം ആലങ്കാരികം ആണ്. ബി ജെ പി ക്കാരിയുടെ ജൽപനങ്ങൾക്ക് മറുപടി പറയാൻ മനസില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഈ ആരോപണത്തോട് പ്രതികരിച്ച് പത്മജ വേണുഗോപാൽ രംഗത്തെത്തി. ബെഹ്റ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല, തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. തന്നെ ബി.ജെ.പിയിലേക്ക് ഡൽഹിയിൽ നിന്ന് നേരിട്ടാണ് ക്ഷണിച്ചതെന്നും അവർ പറഞ്ഞു.
പത്മജയെ ബിജെപിയിൽ എത്തിച്ചത് മോദി-പിണറായി ബന്ധത്തിലെ ഇടനിലക്കാരനെന്ന് കെ. മുരളീധരൻ
