സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. ശക്തമായ നിലപാടുകളുള്ള നേതാവായാണ് കാനം രാജേന്ദ്രനെ കേരളം ഓർമ്മിക്കുകയെന്ന് കെ. സുരേന്ദ്രൻ അനുശോചിച്ചു. വ്യക്തിപരമായി അടുത്ത സൗഹൃദം കാനവുമായുണ്ടായിരുന്നു. നല്ല പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് പോലും സൗമ്യതയോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഉണ്ടായിട്ടുള്ള ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ നിലപാടുകളുള്ള നേതാവായാണ് കാനം രാജേന്ദ്രനെന്ന് കെ. സുരേന്ദ്രൻ
