എഐ ക്യാമറയിൽ കുടുങ്ങുക കോൺഗ്രസുകാർ മാത്രമല്ലെന്നും കോൺഗ്രസ് സമരത്തിൽ ബിജെപി ഉൾപ്പെടയുള്ള ജനങ്ങൾ അണിചേരണമെന്നും ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ. മതിയായ തയാറെടുപ്പുകളോടെ നടപ്പാക്കിയ ചതിക്കെണിയെ നിയമപോരാട്ടത്തിലൂടെ തോൽപ്പിക്കേണ്ടത് ആവശ്യമാണെന്ന് വാർത്താകുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ ക്യാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മതിയായ സിഗ്നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയിൽ കുടുങ്ങാൻ പോകുന്നത് കോൺഗ്രസുകാർ മാത്രമല്ലെന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും അണികൾ ഓർക്കണമെന്ന് സുധാകരൻ പറഞ്ഞു.
എഐ ക്യാമറയിൽ കുടുങ്ങുക കോൺഗ്രസുകാർ മാത്രമല്ലെന്ന് കെ. സുധാകരൻ
