സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി ജെ പി നഡ്ഡ. രണ്ടുമണിക്കൂർ നേരമാണ് സിജെപി വക്താക്കളുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിജെപി, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ചു നിന്നതോടെ സർക്കാർ കൂടുതൽ സമയം തേടിയിരുന്നു. ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കൽ എന്നീ നിർദേശങ്ങൾ അംഗീകരിച്ചു. പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ പ്രയോഗത്തിനിരയായ ഹരിയാനാ സ്വദേശിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു.
നാളെ മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ
