പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ലിസ്റ്റിന്‍ സ്റ്റീഫന്‍ – വിപിന്‍ദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സന്തോഷ് ട്രോഫി’യുടെ സെക്കന്‍ഡ് ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരെഭിച്ചു. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോന്‍ ജ്യോതിര്‍ ആണെന്ന പ്രഖ്യാപന പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സന്തോഷ് ട്രോഫി’ ക്ക് ഒരു പുതിയ മുഖം എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള ചേര്‍ന്നുള്ള വിപിന്‍ദാസിന്റെ ആദ്യ ചിത്രവും. സന്തോഷ് ട്രോഫിയിലൂടെ 60 പുതുമുഖങ്ങള്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. അഭിനയത്തിലും സംവിധാനത്തിലും അണിയറയിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന മാജിക് ഫ്രെയിംസ് സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊര്‍ജ്ജം കൊണ്ടുവരികയാണ് . ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ വിപിന്‍ദാസിന്റെതാണ്.
‘സന്തോഷ് ട്രോഫി’ നായകനായി ജോമോന്‍ ജ്യോതിര്‍
