ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവല്‍. മാര്‍കേസിനും എം.ടി.ക്കും പ്രചോദനമായ വില്യം ഫോക്‌നറുടെ കൃതി. കാലദേശങ്ങളുടെ അടരുകള്‍ അലിയിപ്പിച്ച്, സ്വപ്നവിഭ്രാന്തിക്കിടയില്‍ യാഥാര്‍ഥ്യത്തെ ചേര്‍ത്തുവയ്ക്കുന്ന അസാധാരണമായ രചനാഘടനയാണ് ഈ നോവലിനുള്ളത്. ലോക ക്ലാസ്സിക്കുകളില്‍ത്തന്നെ മലയാളത്തില്‍ അധികമാരും ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെടാത്ത കൃതിയുടെ ആദ്യത്തെ മലയാളപരിഭാഷ. ഈ നോവല്‍ വായിക്കുമ്പോള്‍ ഓര്‍ക്കുക, ഉദാത്തമായൊരു കൃതി നിങ്ങളുടെ ബുദ്ധിയെയും മനസ്സിനെയും കീഴടക്കിയിരിക്കുന്നു. ‘ഒച്ചയും ബഹളവും’. പരിഭാഷ – സുരേഷ് എം.ജി. പരിധി പബ്‌ളിക്കേഷന്‍സ്. വില 570 രൂപ.
ഒച്ചയും ബഹളവും
