5 7

ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് ഫ്യൂവല്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ജനപ്രിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ വകഭേദമായി വാഗണ്‍ ആര്‍ ഫ്ലെക്സ് ഫ്യുവല്‍ എന്ന പേരിലാണ് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ പുതിയ ഇന്ധന സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ രീതിയില്‍ കാറിന്റെ നിലവിലുള്ള പെട്രോള്‍ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് വഴി ഇ20 മുതല്‍ ഇ85 വരെയുള്ള എഥനോള്‍ മിശ്രിതങ്ങളില്‍ ഈ കാറിന് ഓടാന്‍ സാധിക്കും. 85 ശതമാനവും എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ വാഹനം ഓടും എന്ന് സാരം. ഇതില്‍ 15 ശതമാനം മാത്രമായിരിക്കും പെട്രോളിന്റെ അളവ്. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *