ജീപ്പ് ഇന്ത്യ അതിന്റെ എസ്യുവി ലൈനപ്പില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓഫര്‍ കൊണ്ടുവന്നു. ജീപ്പ് കോംപസ്, ജീപ്പ് മെറിഡിയന്, ജീപ്പ് ചെറോക്കി തുടങ്ങിയ എല്ലാ മോഡലുകള്‍ക്കും കമ്പനി വന്‍ വിലക്കിഴിവ് കൊണ്ടുവന്നിട്ടുണ്ട്. ഈ ഓഫര്‍ വഴി ഉപഭോക്താക്കള്‍ക്ക് 11.85 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ കിഴിവാണിത്. ഏറ്റവും കൂടുതല്‍ കിഴിവ് നല്കുന്ന മോഡലുകളില്‍ ജീപ്പ് ചെറോക്കിയാണ് മുന്നില്‍. ചെറോക്കിയില്‍ 11.85 ലക്ഷം രൂപയുടെ ഫുള്‍ ഡിസ്കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 80.50 ലക്ഷം രൂപയാണ് ഈ എസ്യുവിയുടെ പ്രാരംഭ എക്സ് ഷോറൂം വില. എസ്യുവി മെറിഡിയനില്‍ 4 ലക്ഷം രൂപയുടെ വര്‍ഷാവസാന ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. 33.40 ലക്ഷം രൂപ വരെയാണ് ഇതിന്റെ പ്രാരംഭ എക്സ് ഷോറൂം വില. എസ്യുവി കോമ്പസിന് 1.50 ലക്ഷം രൂപയുടെ വര്‍ഷാവസാന ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. 20.49 ലക്ഷം രൂപ വരെയാണ് ഇതിന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഈ കിഴിവുകളില്‍ പ്രത്യേക ഓഫറുകള്‍, ക്യാഷ് ഡിസ്കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ഓഫറുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓഫറുകളുമായി ജീപ്പ് ഇന്ത്യ
