സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോത്ര സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റര്ടെയ്നര് ‘പരം സുന്ദരി’ ടീസര്‍ എത്തി. മാഡോക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന് ആണ് നിര്‍മാണം. കേരളമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായി കേരളത്തില്‍ 45 ദിവസം ചിത്രീകരണമുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര പരം എന്ന ഡല്ഹിക്കാരനായും ജാന്‍വി മലയാളിയായ സുന്ദരി എന്ന കഥാപാത്രമായെത്തുന്നു. സച്ചിന് ജിഗര്‍ സംഗീതം. സന്താനകൃഷ്ണന് ഛായാഗ്രഹണം. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും.
ജാന്‍വി കപൂര്‍ ചിത്രം ‘പരം സുന്ദരി’ ടീസര്‍
