മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേര് അൽ ഷിഫ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പിൽ കൂട്ടമായി സംസ്കരിച്ചിരുന്നു. അൽഷിഫ ആശുപത്രിയെ മറയാക്കി ഹമാസിന്റെ വലിയ ടണല്‍ നെറ്റ്വര്‍ക്കുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേൽ ആരോപിക്കുന്നു.
ഇസ്രയേൽ സൈന്യം ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് കടന്നതായി റിപ്പോർട്ട്
