ഇസ്ലാം സഹോദരങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടന്നു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും.വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിലാണ് . അക്രമം പ്രോൽസാഹിപ്പിക്കുന്നതല്ല ഇസ്ലാമിന്റെ സമീപനമെന്ന് പാളയം ഇമാം . യുഎ ഇ, സൗദി അറേബ്യ, ഖത്തർ,കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇന്നലെയും, ഒമാനിൽ ഇന്നും പെരുന്നാൾ ആഘോഷിക്കുന്നു.
ചെറിയ പെരുന്നാൾ ആഘോഷിച്ച് ഇസ്ലാം സഹോദരങ്ങൾ
