ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു. കടലിടുക്ക് കടന്ന 2 എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തും, 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം അമേരിക്കയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ നിലപാട് വ്യക്തമാക്കി. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്നും സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ
