യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇറാൻ ദുർബലമായെന്ന അവകാശവാദങ്ങൾ ആവർത്തിക്കുന്നതിനിടെ ഇറാന്റെ സൈനിക ശേഷി ഇപ്പോഴും ശക്തമാണെന്ന വിലയിരുത്തലുമായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗം. ഇറാൻ ഇനിയൊരിക്കലും തിരിച്ച് കയറാനാകാത്ത ആഘാതം സൃഷ്ടിച്ചുവെന്നും അവർ സൈനിക ശേഷി തകർന്നുവെന്നുമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. എന്നാൽ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഗണ്യമായ സൈനിക ശേഷി ഇറാൻ ഭരണകൂടം നിലനിർത്തുന്നുവെന്നാണ് വിവരം
ഇറാന്റെ സൈനിക ശേഷി ഇപ്പോഴും ശക്തമാണെന്ന് വിലയിരുത്തൽ
