തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ ദുരന്തത്തിൽ വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ.ശ്രീലേഖ. തീകൊണ്ട് കളിക്കുന്ന പൂരങ്ങൾ നമുക്കെന്തിനാണെന്നും, ഡിജിറ്റൽ യുഗത്തിലെങ്കിലും പുനർചിന്തനം നടത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ ആവശ്യപ്പെട്ടു. നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനമെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുണ്ടത്തിക്കോട് ദുരന്തത്തിൽ വിമർശനവുമായി ആർ.ശ്രീലേഖ
