മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി ഇടപാടുകളുടെ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനു കൈമാറി. വീണയുടെ കമ്പനിയായ എക്സാ ലോജിക്ക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സി എം ആർ എൽ, സി എം ആർ എല്ലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സി എന്നിവയ്ക്കെതിരെയുള്ള അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുന്നത്. കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ടം ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം, ഇതാണ് എസ്എഫ്ഐഒയ്ക്ക് കൈമാറിയത്. ഷോൺ ജോർജ്ജിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആര്‍ഒസിയും എറണാകുളം ആര്‍ഒസിയും എക്സാലോജിക്ക്-സിഎംആര്‍എൽ ഇടപാടിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു.
വീണ വിജയന്റെ കമ്പനി ഇടപാടുകളുടെ അന്വേഷണം എസ് എഫ് ഐ ഒ യ്ക്കു കൈമാറി
