പാകിസ്ഥാൻ മത്സ്യതൊഴിലാളികൾക്ക് വൈദ്യ സഹായം ഉറപ്പാക്കി ഇന്ത്യൻ നാവിക സേന.ഏദൻ കടലിടുക്കിലാണ് ഇന്ത്യൻ യുദ്ധകപ്പലായ ഐഎൻഎസ് ശിവാലിക്കിലെ മെഡിക്കൽ സംഘം പാക് മത്സ്യതൊഴിലാളികൾക്ക് സഹായം നല്‍കിയത്. അൽ ആരിഫി എന്ന ഇറാനിയൻ കപ്പലിൽ 18 പാക് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്.സന്ദേശം കിട്ടിയ ഉടനെ ഐഎന്‍എസ് ശിവാലിക്കിലെ മെഡിക്കല്‍ സംഘം വൈദ്യ സഹായം നല്‍കുകയായിരുന്നു.
പാകിസ്ഥാൻ മത്സ്യതൊഴിലാളികൾക്ക് വൈദ്യ സഹായം ഉറപ്പാക്കി ഇന്ത്യൻ നാവിക സേന
