പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ(ഐ.പി.ഒ) ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 1.6 ലക്ഷം രൂപ വിപണിയില്‍ നിന്ന് സമാഹരിച്ചു. ഓഹരി വിപണിയിലുണ്ടായ മികച്ച ഉണര്‍വിന്റെ കരുത്തിലാണ് ഐ.പി.ഒ രംഗവും വന്‍ വളര്‍ച്ച നേടുന്നത്. രാജ്യത്തെ മുന്‍നിര കമ്പനികള്‍ മുതല്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ വരെ ഓഹരി വില്‍പ്പനയിലൂടെ വളര്‍ച്ചയ്ക്കായി മൂലധനം കണ്ടെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയുമായി ഹ്യുണ്ടായ് മോട്ടോര്‍ വിപണിയില്‍ നിന്ന് 27,870 കോടി രൂപയാണ് ഈ വര്‍ഷം സമാഹരിച്ചത്. ഈ വര്‍ഷം ഇതുവരെ 90 കമ്പനികളാണ് വിപണിയില്‍ നിന്ന് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ പണം കണ്ടെത്തിയത്.
ഇന്ത്യന്‍ കമ്പനികള്‍ ഐ.പി.ഒയിലൂടെ നേടിയത് 1.6 ലക്ഷം!
