യുക്രെയ്ന്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ റഷ്യ ഇന്ത്യയില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയില്‍നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ശുദ്ധീകരിച്ച ഈ പെട്രോളില്‍ ഒരു ഭാഗം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതാണ്. ഗുജറാത്തിലെ വാഡിനാറിലുള്ള നയാര എനര്‍ജി റിഫൈനറിയില്‍ ഉത്പാദിപ്പിച്ച 42,000 മെട്രിക് ടണ്‍ പെട്രോളുമായി പുറപ്പെട്ട ‘ഗാര്‍നെറ്റ്’ എന്ന കപ്പല്‍ ജൂലൈ 27ന് വടക്കന്‍ റഷ്യയിലെ വൈറ്റ് സീ ഓയില്‍ ടെര്‍മിനലില്‍ എത്തും. ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയും റെക്കോഡ് നിലവാരത്തി. ജൂണില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം ക്രൂഡ് ഓയിലിന്റെ 50 ശതമാനത്തിലധികവും റഷ്യയില്‍ നിന്നായിരുന്നു. പ്രതിദിനം ഏകദേശം 27 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡാണ് ഇന്ത്യ വാങ്ങിയതെന്നാണ് കണക്കുകള്‍.
60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ച് ഇന്ത്യ
