വാട്‌സാപ്പിലൂടെ പങ്കുവെക്കപ്പെടുന്ന പിഡിഎഫ് ഫയലുകള്‍ ഇനി വാട്‌സാപ്പില്‍നിന്ന് പുറത്തുപോകാതെതന്നെ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം. വാട്‌സാപ്പ് വെബ്ബിലും വിന്‍ഡോസിലും പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനായി മുന്‍നിര സോഫ്റ്റ്വേര്‍ കമ്പനിയായ അഡോബിയാണ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. മുമ്പ് ഒരു പിഡിഎഫ് ലഭിക്കുമ്പോള്‍ അത് വായിക്കുന്നതിനായി ആ ഫയല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ഫയലുകള്‍ വാട്‌സാപ്പില്‍തന്നെ സൂം ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും കഴിയും. വെറുതെ വായിക്കാന്‍ മാത്രമല്ല, അക്രോബാറ്റ് ടൂളുകള്‍ ഉപയോഗിച്ച് ചാറ്റില്‍ തന്നെ ഡോക്യുമെന്റുകളില്‍ വരയ്ക്കാനും ഫീഡ്ബാക്കുകള്‍ നല്‍കാനും ഈ ഫീച്ചര്‍ സഹായിക്കുന്നു. ‘അക്രോബാറ്റ് ട്രസ്റ്റിന്റെ’ പിന്തുണയുള്ളതിനാല്‍ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫയലുകള്‍ ഉദ്ദേശിച്ച വ്യക്തികള്‍ക്ക് മാത്രമേ തുറക്കാന്‍ സാധിക്കൂ. വാട്‌സാപ്പിലെ മറ്റ് സന്ദേശങ്ങളെപ്പോലെ തന്നെ ഡോക്യുമെന്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് അഡോബി വ്യക്തമാക്കുന്നു.
ഇനി വാട്സാപ്പില്‍ തന്നെ പിഡിഎഫ് ഫയലുകള്‍ തുറക്കാം
