സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന് വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിന്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്ത് വിട്ടത്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. റിലീസിന് മുന്‍പ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് 85 കോടിയോളം രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ലെ സൂര്യ ആലപിച്ച ഗാനം
