നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഓരോ വിക്കറ്റുണ്ട്.
നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ
