വീട്ടില്‍ സ്വന്തമായി പേഴ്സണല്‍ കംപ്യൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കൊവിഡിന് ശേഷം കുതിച്ചുചാട്ടമെന്ന് കണക്കുകള്‍. ഗാര്‍ഹിക പി.സി വ്യാപനം 2019ല്‍ 6-8 ശതമാനമായിരുന്നെങ്കില്‍ 2024ല്‍ ഇത് 13-15 ശതമാനമായി വര്‍ധിച്ചു. സമാന കാലയളവില്‍ വാര്‍ഷിക പി.സി വില്‍പ്പനയിലും കാര്യമായ മാറ്റമുണ്ട്. 2019ല്‍ 40 ലക്ഷം പി.സികളാണ് പ്രതിവര്‍ഷം വിറ്റിരുന്നത്. 2024ലെത്തിയപ്പോള്‍ വില്‍പ്പന 70 ലക്ഷം കടന്നു. ഇക്കൊല്ലത്തെ വില്‍പ്പനയില്‍ 2.5 ശതമാനവും 2026ല്‍ 4.2 ശതമാനവും വര്‍ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം വ്യാപകമായതോടെ വീടിനുള്ളില്‍ ഓഫീസ് സ്പേസ് സ്ഥാപിക്കുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചു. ഉപയോഗത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമെന്നതാണ് പി.സികളുടെ മറ്റൊരു പ്രത്യേകത. വലിയ മോണിറ്ററുകള്‍ ഉപയോഗിക്കാമെന്നതും മറ്റൊരു ഘടകമാണ്. എങ്കിലും പി.സി വ്യാപനത്തില്‍ ഇന്ത്യക്കാര്‍ പല രാജ്യക്കാരേക്കാളും പിന്നിലാണ്. രണ്ട് കൊല്ലത്തിനുള്ളില്‍ ലോകത്ത് വില്‍ക്കപ്പെടുന്ന പകുതിയും എ.ഐ പേഴ്സണല്‍ കംപ്യൂട്ടറുകളായിരിക്കും.
വീടുകളില്‍ പിസി വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധന
