എഡിഎo നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, പിപി ദിവ്യക്കെതിരെ പൊലീസിന് മൊഴി നൽകി കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ. എഡിഎമ്മിൻ്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാൽ പോലും ക്ഷണിച്ചിരുന്നില്ല. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളിൽ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയിൽ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ പൊലീസിനോട് പറഞ്ഞു.ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് വിവാദ ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. പക്ഷെ ഇതുവരെ ആരോപണവിധേയയായ പി.പി.ദിവ്യയെ പൊലീസ് വിളിപ്പിച്ചിട്ടില്ല. കേസിൽതലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് മുൻകൂർ ജാമ്യത്തിനായി ദിവ്യ സമീപിച്ചത്. എന്നാൽ ഈ ഹർജിയിൽ നവീൻ ബാബുവിൻ്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്.
എഡിഎo നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, പിപി ദിവ്യക്കെതിരെ പൊലീസിന് മൊഴി നൽകി കണ്ണൂർ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാർ
