അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഓണവില്ല് സമർപ്പിക്കുന്നത്.ഇന്ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യ വർമ്മ, തുളസി ഭാസ്കരൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ ചുമതലയുള്ളവർക്ക് ഓണവില്ല് കൈമാറും.21-ന് ഓണവില്ല് വിമാന മാർഗം അയോദ്ധ്യയിലെത്തിക്കും.
അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും
