വിഷു ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ച ഭാഗ്യവാന് ആലപ്പുഴയില്‍. സി.ആര്.പി.എഫ് വിമുക്തഭടനായ ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ആ ഭാഗ്യവാൻ. സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്ത വിശ്വംഭരൻ ലോട്ടറിയടിച്ചെന്ന് മനസിലാക്കിയത് ഇന്നലെ രാത്രിയാണെന്നും അതിനാൽ ഇന്നലെ രാത്രി സമാധാനമായുറങ്ങി, ഇനി പറ്റുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്, എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കൾക്ക് വീട് വച്ചുനൽകണമെന്നും വിശ്വംഭരൻ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.
വിഷു ബംപര്‍ ലഭിച്ച ഭാഗ്യവാന് ആലപ്പുഴയില്‍
