നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഘടനയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത്. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മുറിവേറ്റ് നഗ്നമായനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്‍.എസ്.യു.ഐ നേതാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി
