കേരളത്തിൽ കാലവർഷമെത്തി. ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നും, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ കാലവർഷമെത്തി
