ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് കടന്നാൽ ഇനി പിടി വീഴും. വലിയ കച്ചവടമുള്ള പ്രീമിയം കൗണ്ടറുകളിൽ മദ്യമോഷണം പതിവായതോടെ കുപ്പികളിൽ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ച് മോഷണം തടയാനാണ് ശ്രമം. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന നല്ല തിരക്കുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ സിസിടിവികളുണ്ടെങ്കിലും മോഷണം പതിവായിരിക്കുകയാണ്. ഇനി കുപ്പിയും മോഷ്ടിച്ച് പുറത്തിറങ്ങിയാൽ ഉടൻ സൈറണ്‍ മുഴങ്ങും. കയ്യോടെ പിടികൂടുകയും ചെയ്യും.
ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം മോഷ്ടിച്ചാൽ ഇനി പിടിവീഴും
