ഒരു ദിവസം പോലും ഉറക്കമിളയ്ക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ തടികം മറിക്കുമെന്ന് ഗവേഷകര്‍. ഉറക്കക്കുറവ് ശരീര വീക്കത്തിലേക്കും ഇത് വിട്ടുമാറാത്ത നിരവധി രോഗാവസ്ഥയിലേക്കും നയിക്കാമെന്ന് ദാസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഉറക്കക്കുറവ് ശരീരത്തില്‍ വീക്കം വര്‍ധിപ്പിക്കുന്ന രോഗപ്രതിരോധ കോശങ്ങളായ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ആരോഗ്യകരമായ ശരീരഭാരമുള്ള വ്യക്തികളില്‍ പോലും ഉറക്കമില്ലായ്മ വീക്കം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഇമ്മ്യുണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ പ്രോ ഇന്‍ഫ്ലമേറ്ററി-ആന്റി ഇന്‍ഫ്ലമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള ബാലന്‍സിനെ തടസപ്പെടുത്തുന്നു. കാലക്രമേണ ഇത് പ്രോ ഇന്‍ഫ്ലമേറ്ററി അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുകയും ശരീരവീക്കം ഉണ്ടാവുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. കൂടാതെ ഉറക്കമില്ലായ്മ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ പറയുന്നു.
ഉറക്കം പോയാല്‍ നമ്മുടെ പ്രതിരോധവും പോകും
